EgyptAir crash: Black box signal detected by search teams

പാരിസ്: മെഡിറ്ററേനിയന്‍ കടലില്‍ 66 യാത്രക്കാരുമായി തകര്‍ന്നുവീണ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചതായി ഫ്രാന്‍സ്. കടലില്‍ തിരച്ചില്‍ നടത്തുന്ന ഫ്രഞ്ച് കപ്പലാണ് സിഗ്‌നലുകള്‍ തിരിച്ചറിഞ്ഞത്. സിഗ്‌നല്‍ ലഭിച്ച പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കടലിനടിയില്‍ മൂവായിരം മീറ്റര്‍ ആഴത്തില്‍ പോലും തെരച്ചില്‍ നടത്താന്‍ ശേഷിയുള്ള റോബോട്ടുകള്‍ ഘടിപ്പിച്ച കപ്പല്‍ അടുത്താഴ്ച തിരച്ചിലിനെത്തും. സിഗ്‌നലുകള്‍ പിന്തുടര്‍ന്ന് ബ്ലാക് ബോക്‌സ് വളരെവേഗം കണ്ടെത്താന്‍ കഴിയുമെന്നാണ് വിമാനക്കമ്പനി അധികൃതരുടെ പ്രതീക്ഷ. ബ്ലാക് ബോക്‌സ് ലഭിച്ചാല്‍ മാത്രമേ വിമാനം അപകടത്തില്‍പ്പെടാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാകു.

കഴിഞ്ഞ മാസം പത്തൊമ്പതിനാണ് ഈജിപ്ത് എയര്‍ വിമാനം 804 പാരീസില്‍ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ തകര്‍ന്നു വീണത്.

Top