Egypt says to consider Russian findings over plane crash

കെയ്‌റോ: ഈജിപ്തിലെ സിനായില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തേക്കുറിച്ചുളള റഷ്യയുടെ കണ്ടെത്തലുകള്‍ പരിഗണിക്കുമെന്ന് ഈജിപ്ത് സര്‍ക്കാര്‍ വ്യക്തമാക്കി. 224 പേരുമായി പറന്നുയര്‍ന്ന വിമാനം തീവ്രവാദി ആക്രമണത്തിലാണ് തകര്‍ന്നതെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് റഷ്യ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അംഗീകരിക്കുമെന്നാണ് ഈജിപ്ത് അറിയിച്ചിരിക്കുന്നത്.

സംഭവത്തെ കുറിച്ചുളള തുടരന്വേഷണങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

Top