സൈനിക രംഗത്ത് സഹകരണം, ഈജിപ്ത്-റഷ്യ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു

russia-army

കയ്‌റോ: കയ്‌റോയില്‍ ഈജിപ്ത്-റഷ്യ സംയുക്ത സൈനികാഭ്യാസം തുടങ്ങി.

ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക രംഗത്ത് സഹകരണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈനികാഭ്യാസം നടത്തുന്നത്. 600 സൈനികരാണ് അഭ്യാസത്തിലുള്ളത്.

ഭീകര വിരുദ്ധ ഓപ്പറേഷനുകളാണ് പരിശീലനത്തില്‍ പ്രധാനം.

ഈജിപ്ത്-സൗദി അറേബ്യ വ്യോമസേനകള്‍ ചേര്‍ന്നുള്ള സംയുക്ത അഭ്യാസം വ്യാഴാഴ്ച തുടങ്ങുന്നുണ്ട്.

Top