കയ്‌റോ: ഈജിപ്തിലെ തീരനഗരമായ ഹര്‍ഘാഡയിലുള്ള ഹോട്ടലില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു വിനോദ സഞ്ചാരികള്‍ക്കു പരിക്കേറ്റു. ഹര്‍ഘാഡയിലെ ബെല്ലാ വിസ്റ്റ ഹോട്ടലില്‍ ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ടുപേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചു.
വിദേശികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അക്രമികളില്‍ ഒരാള്‍ ബെല്‍റ്റ് ബോംബ് ധരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.


