ഈജിപ്റ്റിലെ ചരിത്ര ഹോട്ടലായ അല്‍ അലമീന്‍ ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

കെയ്‌റോ: ഈജിപ്റ്റിലെ ചരിത്ര ഹോട്ടലെന്ന് ഖ്യാതി നേടിയ അല്‍ അലമീന്‍ ഹോട്ടല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇമാര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പാണ് അല്‍ അലമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. ഏകദേശം 84 മില്യണ്‍ ഡോളറാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

1960കളിലാണ് റിസോര്‍ട്ട് ആദ്യമായി തുറന്നത്. 1960 കാലഘട്ടങ്ങളിലെ പാരമ്പര്യ തനിമ വിളിച്ചോതുന്ന തരത്തിലാണ് ഇപ്പോള്‍ ഹോട്ടല്‍ ആധുനികവല്‍ക്കരിക്കപ്പെടുന്നത്. ലോകോത്തര റിസോര്‍ട്ടുകളുടെ ശ്രേണിയിലേക്ക് ഉയരുന്ന തരത്തിലാണ് ഹോട്ടലിന്റെ നവീകരണമെന്ന് ഇമാര്‍ ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു. ബാറുകളും റെസ്റ്ററന്റുകളും കോറിഡോറുകളും റൂമുകളുമെല്ലാം ഉന്നത നിലവാരവും പ്രൗഢിയും തുളുമ്പുന്ന രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഹോട്ടലിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

Top