തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന മദന്‍ ഭണ്ഡാരിയുടെ 69-ാം ജന്മദിനത്തില്‍ നടന്ന പരിപാടിയിലാണ് കെ.പി. ശര്‍മ ഒലി ഇക്കാര്യം പറഞ്ഞത്.

‘എന്നെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ല,” ഒലി പറഞ്ഞു. അതേസമയം ഈ നിക്കങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

ആരും തന്നെ പുറത്തുപോകാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ അടിയൊഴുക്കുകള്‍ തനിക്ക് മനസിലാകുന്നുണ്ടെന്നും പറഞ്ഞു.

എംബസികളിലും ഹോട്ടലുകളിലും വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.നേപ്പാളിലെ രാഷ്ട്രീയക്കാരും തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാണെന്നുള്ള സൂചനകളും നേപ്പാള്‍ പ്രധാനമന്ത്രി നല്‍കുന്നുണ്ട്.

പധാനമന്ത്രി ഒലിയും ഭരണകക്ഷിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹലുമായി കെ.പി. ശര്‍മ ഒലിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പുഷ്പ കമല്‍ ദഹല്‍ നേപ്പാള്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Top