ഈയല്‍; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ട് മമ്മൂട്ടി

ജ്​മൽ അമീര്‍, വിഷ്​ണു ഉണ്ണികൃഷ്​ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അസ്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈയല്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്‍റെ ഒഫീഷ്യല്‍ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വൈറ്റ്​ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്‍റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു, ഇര്‍ഷാദ്, നന്ദന്‍ ഉണ്ണി, അനീഷ് ഗോപാല്‍, മെറിന്‍ ഫിലിപ്പ്, പാര്‍വ്വതി നമ്പ്യാര്‍, പുതുമുഖം മാളവിക, സ്മിത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം-ബിപിന്‍ ബാലകൃഷ്ണന്‍, എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-റുഖ്സന സുധീര്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, കല-അനീസ് നാടോടി, മേക്കപ്പ്-ജയന്‍ ദൂകുളം, വസ്ത്രാലങ്കാരം-സാനു മൂന്നാര്‍, സ്റ്റില്‍സ്-ഇബ്സണ്‍ മാത്യു, പരസ്യകല-എം.ആര്‍ പ്രൊഫഷണല്‍, പ്രൊഡക്ഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടര്‍-ജോമോന്‍ ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍-മുഹമ്മദ് കിരണ്‍, എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Top