ലിജോ ജോസ് പെല്ലിശേരിയുടെ ഈ മ യൗവിന്റെ ഡിവിഡി നാളെ പുറത്തിറങ്ങും

ങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈ മ യൗ. ചിത്രത്തിന്റെ ഡിവിഡി ഇന്ന് പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ.യൗ. ഒരു മരണവീട് പശ്ചാത്തലമാക്കിയ ആക്ഷേപഹാസ്യ ചിത്രമാണ്. ഒരു കടലോര ഗ്രാമത്തിലെ ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ്. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top