ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ‘ഗൂഢാലോചന’യുടെ ആദ്യഗാനം പുറത്തെത്തി

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ഗൂഢാലോചനയുടെ ആദ്യഗാനം പുറത്തെത്തി.

തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. .

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോഹം ഫെയിം നിരഞ്ജനയാണ് ധ്യാനിന്റെ നായികയാവുന്നത്.

മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അലന്‍സിയര്‍, മെക്‌സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലനും ചിത്രത്തിലുണ്ട്.

ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top