മന്ത്രി സി. രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

തിരുവല്ല : വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരവിപേരൂർ സ്വദേശി രാരിഷ് ആണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച രാരിഷിനെ സുഹൃത്തുക്കൾ ചേർന്നാണ് കഴിഞ്ഞ ദിവസം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അബോധാവസ്ഥയിൽ തുടരുകയാണെന്നും തിരുവല്ല ഡി.വൈ.എസ്.പി. പറഞ്ഞു.

രാരിഷിന് മാനസികപ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്നും അബോധാവസ്ഥയിൽ തുടരുന്നതിനാൽ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും തിരുവല്ല ഡി.വൈ.എസ്.പി. പറഞ്ഞു. ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top