ലോക്ക്ഡൗണ്‍; ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ശക്തമാക്കാനാണ് മറ്റൊരു
തീരുമാനം.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും അക്കാദമിക് കലണ്ടറിലെ മാറ്റങ്ങള്‍ തീരുമാനിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ വിളിച്ചു ചേര്‍ത്ത, സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top