കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടര്‍ന്നാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അവധി നല്‍കിയത്. ബുധനാഴ്ച മുതല്‍ ജില്ലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

അറബിക്കടലില്‍ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് രാത്രിയോടെ ഒമാന്‍തീരം കടക്കും. ഒമാന്‍ തീരത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഇടുക്കിയിലെ മയിലാടുംതുറയിലാണ്, ഒന്‍പത് സെന്റി മീറ്റര്‍.

Top