ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കും; വാര്‍ത്ത വ്യാജമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്.

ഈ മാസം ഏഴിന് സര്‍ക്കാര്‍ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിനുശേഷമേ അധ്യായനം ശനിയാഴ്ചകളില്‍ വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചുവെന്ന തരത്തില്‍ വ്യാജ സന്ദേശം സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിച്ചിരുന്നു. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചയാവും പ്രവൃത്തി ദിനമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top