ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ബിജെപി സ്ഥാപകനേതാവായ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.

സര്‍ക്കുലര്‍ അയച്ചതിനെക്കുറിച്ച് അന്വേഷിക്കും. സ്‌കൂളുകളില്‍ വര്‍ഗീയ പ്രചാരണം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റേതാണ് സര്‍ക്കുലര്‍. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി രചനാ മത്സരങ്ങള്‍ നടത്താനും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ആഘോഷത്തിന് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ ആവശ്യമായ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Top