കേരള സര്‍വകലാശാലയുടെ ബിടെക് പരീക്ഷാ ഫലം ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബിടെക് പരീക്ഷാ ഫലം ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.

റിസള്‍ട്ട് വൈകുന്നത് സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. വൈസ്ചാന്‍സലര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരെ മന്ത്രി ഫോണില്‍ വിളിച്ചാണ് ഫലം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടത്.

Top