ഇഡിയുടെ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും; കെജ്രിവാള്‍

ഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ അഴിമതി കേസില്‍ ഇഡിയുടെ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇഡി തനിക്ക് അയച്ച സമന്‍സ് പിന്‍വലിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഇഡി കെജ്രിവാളിന് സമന്‍സ് അയയ്ക്കുന്നത്.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്ന് (ഡിസംബര്‍ 21) അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് കെജ്രിവാലിന്റെ പ്രതികരണം.

നിയമപരമായ എല്ലാ സമന്‍സുകളും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി മേധാവി പറഞ്ഞു. ‘ഇപ്പോഴത്തെ സമന്‍സ് മുന്‍കാല സമന്‍സ് പോലെ നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. സമന്‍സ് പിന്‍വലിക്കണം. താന്‍ സത്യസന്ധവും സുതാര്യവുമായ ജീവിതം നയിക്കുന്നു. ഒന്നും മറയ്ക്കാനില്ല’- കെജ്രിവാള്‍ പറഞ്ഞു.

Top