ക്രൈംബ്രാഞ്ചിനെതിരെ ഇഡി‌യു‌ടെ ഹർജി: ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി ∙ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്.

മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചതായി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ കേസുകൾ. ഹർജികൾ അനുവദിക്കപ്പെട്ടാൽ കേസുകൾ റദ്ദാകും. ക്രൈംബ്രാഞ്ചിന് അന്വേഷണം ഉപേക്ഷിക്കുകയോ മേൽക്കോടതിയെ സമീപിക്കുകയോ ചെയ്യാം. ഹർജി തള്ളിയാൽ ക്രൈംബ്രാഞ്ചിനു തുടർ നടപടിയാകാം.

Top