വംശീയാധിക്ഷേപത്തിൽ കുടുങ്ങി എഡിസൺ കവാനി

മാഞ്ചസ്റ്റര്‍: വംശീയാധിക്ഷേപ വിവാദത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ എഡിന്‍സൺ കവാനി കുറ്റക്കാരനെന്ന് ഇംഗ്ലണ്ടിലെ ഫുട്ബോള്‍ സംഘടനയായ ഫുട്ബോള്‍ അസോസിയേഷന്‍.

കവാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വംശീയാധിക്ഷേപം സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ഇരയായ വ്യക്തിയെ അധിക്ഷേപിക്കുന്നതാണെന്നും അസോസിയേഷന്‍ കണ്ടെത്തി. ജനുവരി നാലിനുള്ളിൽ കവാനി വിശദീകരണം നൽകണം. താരത്തിന്‍റെ വിശദീകരണം കൂടി കേട്ടശേഷമാകും അച്ചടക്കനടപടിയിലേക്ക് കടക്കുക.

Top