ഭക്ഷ്യ എണ്ണ ഇറക്കുമതിത്തീരുവ കേന്ദ്രം ഒഴിവാക്കി

ന്യൂഡല്‍ഹി: അസംസ്‌കൃത രൂപത്തിലുള്ള പാമോയില്‍, സൂര്യകാന്തി എണ്ണ, സോയാബീന്‍ എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പ് ഉത്തരവിറക്കി.

വിലക്കയറ്റം തടയാനും ആഭ്യന്തര ലഭ്യത ഉറപ്പാക്കാനുമാണ് തീരുമാനം. അഗ്രിസെസിലും കുറവു നല്‍കിയിട്ടുണ്ട്. ഇവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ മുന്‍പും കുറച്ചിരുന്നു.

 

Top