ആലപ്പുഴയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എടത്വാ: വീടിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോഴിമുക്ക് പോച്ച ആറ്റുമാലില്‍ പരേതനായ അനിയന്റേയും, ഗിരിജയുടേയും മകന്‍ അരുണിനെയാണ് (കണ്ണന്‍-23) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടാണ് മേല്‍ക്കൂര ഷീറ്റ് സ്ഥാപിച്ച ഇരുമ്പ് പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. മൃതദേഹം ആദ്യം കണ്ടത് ബന്ധുക്കളായ സമീപവാസികളാണ്. തുടര്‍ന്ന് അവര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എടത്വാ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും നാല് മണിക്കൂറിന് ശേഷം എത്തിയ പൊലീസും ബന്ധുക്കളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുന്നതിന് കാരണമായി.

എന്നാല്‍ ആറ് മണിക്കുശേഷം മഹസ്സര്‍ തയ്യാറാക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ് പൊലീസ് എത്താന്‍ വൈകിയതെന്നാണ് സൂചന. മരണ കാരണം വ്യക്തമല്ല. മൃതദേഹം രാത്രിയില്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Top