ഇനി മുകളിലൂടെ ഓടാം; എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു

എടപ്പാൾ: കോഴിക്കോട്-തൃശ്ശൂർ പാതയിലെ എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. ഏറെ നാളായി എടപ്പാളിൽ നിലനിന്നിരുന്ന ഗതാഗത കുരുക്കിന് ഇതോടെ പരിഹരമാകും.14 കോടിയാണ് പാലം നിർമ്മാണത്തിനായി ചെലവഴിച്ചത്.

പാലം ഉദ്ഘാടനം ജനകീയമാക്കുന്നതിന്റെ ഭാഗമായി ‘എടപ്പാൾ ഓട്ടത്തെ’ ട്രോളി മന്ത്രിമാരും എംഎം മണി ഉൾപ്പെടെയുള്ള മുൻ മന്ത്രിമാരും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എടപ്പാളിലൂടെ ഇനി തടസ്സങ്ങളില്ലാതെ ഓടാമെന്നാണ് മന്ത്രിമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

മന്ത്രി വി. അബ്ദുറഹ്മാൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എം.എൽ.എ.മാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ആർ.ബി.ഡി.സി.കെ. എം.ഡി. എസ്. സുഹാസ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ സിങ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

Top