edappadi palaniswami will meet governor

ചെന്നൈ: എഐഎഡിഎംകെ നിയമാസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു. ഗവര്‍ണറുടെ ക്ഷണപ്രകാരമാണ് പളനിസ്വാമി രാജ്ഭവനിലെത്തിയത്.

അതിനിടെ ഡിഎംകെ വര്‍ക്കിങ് ചെയര്‍മാന്‍ എ കെ സ്റ്റാലിന്‍ പാര്‍ടി പ്രവര്‍ത്തകരോട് ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്തു. പാര്‍ടി പ്രവര്‍ത്തകര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭനവും പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, എടപ്പാടി പളനിസാമിയും ഒ. പനീര്‍സെല്‍വവും രാജ്ഭവനിലെത്തി സത്യപ്രതിജ്ഞക്കായി അവകാശവാദമുന്നയിച്ചിരുന്നു.

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭാതലത്തില്‍ തന്നെവേണമെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം കിട്ടിയത്.

മുഖ്യമന്ത്രി നിയമനത്തിന് അവകാശ വാദമുന്നയിച്ച പനീര്‍സെല്‍വത്തെയും പളനിസാമിയെയും നിയമസഭയില്‍ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് പൊതുവിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇപ്പോള്‍ സഭയിലുള്ള 233 അംഗങ്ങള്‍ വോട്ടിലൂടെ മുഖ്യമന്ത്രിയെ തീരുമാനിയ്ക്കും.

Top