edappadi palaniswami may be chief minister

ചെന്നൈ: എഐഎഡിഎംകെ നിയമാസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്ന് സൂചന. വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പളനിസ്വാമി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഗവര്‍ണറുടെ ക്ഷണപ്രകാരമാണ് പളനിസ്വാമി രാജ്ഭവനിലെത്തിയത്. സെങ്കോട്ടയ്യന്‍ വേലുസ്വാമി എന്നിവരടക്കം അഞ്ചുപേരുടെ പളനിസ്വാമിയുടെ ഒപ്പമുണ്ട്‌.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷ കൂടിക്കാഴ്ചക്കുമുന്നേ പാര്‍ട്ടി നേരത്തെ നേതൃത്വം പങ്കുവെച്ചിരുന്നു.

Top