ഈഡന്‍ ഹസാര്‍ഡിന് റയലില്‍ കളിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്; ജോസ് മൗറീഞ്ഞോ

ഡന്‍ ഹസാര്‍ഡിന് റയല്‍ മാഡ്രിഡില്‍ കളിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് താരത്തിന്റെ മുന്‍ പരീശീലകന്‍ ജോസ് മൗറീഞ്ഞോ. ചെല്‍സി താരമായ ഹസാര്‍ഡ് റയലിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം പല തവണ പരസ്യമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹസാര്‍ഡ് ചെല്‍സിയുമായുള്ള കരാര്‍ പുതുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

റയല്‍ പോലൊരു ഭീമന്‍ ക്ലബ്ബിന്റെ ഭാഗമാവുക എന്ന വലിയ ചുമതല എല്‍ക്കാനുള്ള കഴിവുള്ള താരമാണ് ഹസാര്‍ഡ് എന്നാണ് മൗറീഞ്ഞോ പറയുന്നത്. ഹസാര്‍ഡിന് ബെര്‍ണാബുവില്‍ കളിക്കാനുള്ള എല്ലാ യോഗ്യതയും വ്യക്തിത്വവും ഉണ്ട് എന്നാല്‍ ഹസാര്‍ഡിന്റെ തീരുമാനം എന്താണെന്ന് അറിയില്ല. ഹസാര്‍ഡുമായി താന്‍ സംസാരിച്ചിട്ട് ഏറെ നാളുകളായി എന്നും മുന്‍ റയല്‍ പരിശീലകന്‍ കൂടിയായ മൗറീഞ്ഞോ വ്യക്തമാക്കി.

Top