പ്രണയവും ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘എടക്കാട് ബറ്റാലിയന്‍ 06’ ടീസര്‍

ടൊവിനോ തോമസ് സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ലെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്ന് പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ടീസറിലെ രംഗങ്ങള്‍.

ചിത്രത്തിലെ നീ ഹിമമഴയായ്… എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് നായരാണ് ഈ സിനിമ സംവിധാനം ചെയുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളില്‍ എത്തും.

Top