എടക്കാട് ബറ്റാലിയനിലെ മനോഹര പ്രണയഗാനം; ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

വാഗതനായ സ്വപ്‌നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ ലെ മനോഹരമായ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നീ ഹിമ മഴയായ്’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്. ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് നിത്യ മാമ്മനും ഹരിശങ്കര്‍ കെ എസും ചേര്‍ന്നാണ്.

സംയുക്ത മേനോന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, സുധീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. തീവണ്ടി,കല്‍ക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06.

റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Top