‘എടക്കാട് ബറ്റാലിയന്‍ 06’; ഫസ്റ്റ് ലുക് പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്യും

വാഗതനായ സ്വപ്നേഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ സെപ്റ്റംബര്‍ അഞ്ചിന് മമ്മൂട്ടി റിലീസ് ചെയ്യും . കോഴിക്കോടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.


സംയുക്ത മേനോന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, സുധീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Top