നീ ഹിമമഴയായി വരൂ; എടക്കാട് ബറ്റാലിയനിലെ വീഡിയോ ഗാനം പുറത്ത്

ടൊവിനോ തോമസ് സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ലെ നീ ഹിമമഴയായി വരൂ എന്ന ഗാനത്തിന്റെ വീഡിയോ ഗാനം പുറത്ത്.

പാട്ടിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് പാട്ടിന് ലഭിച്ചിരുന്നത്. പാട്ടിന്റെ വീഡിയോ ഗാനത്തിന് വേണ്ടി ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ഈ സിനിമ സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ടൊവിനോ എത്തുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍ , അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ്, എന്നിവരും പ്രധാന താരങ്ങളാണ്. ഒക്ടോബര്‍ 18 ന് ചിത്രം തിയേറ്ററില്‍ എത്തും.

Top