റോജയിലെ പ്രണയഗാനത്തെ ഓര്‍മ്മിപ്പിച്ച് ടൊവീനോയും സംയുക്തയും

രവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്ത് അഭിനയിച്ച റോജയിലെ പ്രണയഗാനത്തെ ഓര്‍മപ്പെടുത്തി എടക്കാട് ബറ്റാലിയന്‍ 06ലെ പുതിയ ഗാനം. നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തിയതോടെയാണ് ആരാധകരും രംഗത്തെത്തിയത്. ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.

മഞ്ഞുമലയാണ് പാട്ടിന്റെ പശ്ചാത്തലം. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകരുന്നത്. പട്ടാളക്കാരനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. പി ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Top