ടൊവിനോ – സംയുക്ത മേനോന്‍ ചിത്രം ‘എടക്കാട് ബറ്റാലിയന്‍ 06’ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ടൊവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘എടക്കാട് ബറ്റാലിയന്‍ 06’ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് കെ നായരാണ് സിനിമ സംവിധാനം ചെയുന്നത്.റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ടൊവിനോ സംയുക്ത താരജോടികൾ അഭിനയിച്ച തീവണ്ടിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്.

Top