സ്വപ്ന സുരേഷിനെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത്‌ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വപ്നയെ ഇന്നലെ ഇ ഡി ഉദ്യോ​ഗസ്ഥർ അഞ്ചരമണിക്കൂറോളം ചോദ്യം ചെയ്‌തു.

ഇതിനിടെ സ്വപ്ന ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്നലത്തെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. അതിനിടെ, മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ പി സി ജോർജിനെയും സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ ഹാജരാകണമെന്ന്‌ നിർദേശിക്കാനാണ്‌ പ്രത്യേകാന്വേഷക സംഘം ആലോചിക്കുന്നത്‌.

 

Top