ബിനീഷിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിക്കും

ബംഗളുരു : കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം തയ്യാറാക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളിൽ ഇ.ഡി കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

ബിനീഷിനെ അറസ്റ്റ് ചെയ്ത് അറുപത് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കുറ്റപത്രം നൽകുന്നത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. ബിനീഷിൻ്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സെഷൻസ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി കർണ്ണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിനീഷ്.

Top