എം.ശിവശങ്കറിന്റെ അറസ്റ്റ്; ഇ.ഡി ചോദ്യം ചെയ്യൽ ഇന്നും തുടരും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ലായിരുന്നു ഇ.ഡിയുടെ പരാതി. അതേ സമയം ഇഡി പറയുന്നത് പോലെ മൊഴി നൽകാൻ താൻ ഒരുക്കമല്ല എന്നാവർത്തിക്കുകയാണ് എം ശിവശങ്കർ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് തനിക്ക് കോഴയൊന്നും ലഭിച്ചിട്ടിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. എന്തായാലും മറ്റ് പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top