ED summoned Vijay Mallya on March 18

ന്യൂഡല്‍ഹി: പണ തട്ടിപ്പ് കേസില്‍ കിംഗ്ഫിഷന്‍ ഉടമ വിജയ് മല്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 18നുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിയ്ക്കുന്നത്. 17 ബാങ്കുകളില്‍ നിന്നായി 7000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിയ്ക്കുന്ന വിജയ് മല്യ നിലവില്‍ വിദേശത്താണ്.

വിജയ് മല്യയുടെ കമ്പനികള്‍ക്ക് ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ 17 ബാങ്കുകളോടും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.

ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അന്വേഷണം. ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും കിംഗ്ഫിഷര്‍ ഉദ്യോഗസ്ഥര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചിട്ടുണ്ട്.

താന്‍ ഒരു അന്താരാഷ്ട്ര വ്യവസായി ആണെന്നും ഒളിച്ചോടേണ്ട കാര്യം തനിയ്ക്കില്ലെന്നും വിജയ് മല്യ നേരത്തെ പറഞ്ഞിരുന്നു.

Top