പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചു. ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള വ്യവസായി ഇക്ബാല്‍ മേമനുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചത്. ഈ മാസം 18ന് ഹാജരാകാനാണ് നോട്ടീസ്.

ഇക്ബാല്‍ മേമനില്‍ നിന്ന് വാങ്ങിയ ഭൂമി വാങ്ങിയതിന് പിന്നില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന മേമന്റെ ഭാര്യയുടെ ഹസ്ര ഇഖ്ബാലിന്റെ പേരിലുള്ള ഭൂമി ,പട്ടേലിനും ഭാര്യ വര്‍ഷക്കും പങ്കാളിത്തം ഉള്ള മില്ലേനിയം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാറ്റിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍. ഈ കൈമാറ്റം അനധികൃതമാണെന്ന് ഇഡി ആരോപിക്കുന്നു. പ്രഫുല്‍ പട്ടേല്‍ കേന്ദ്രമന്ത്രിയായിരുന്ന 2007 കാലഘട്ടത്തിലാണ് ഇക്ബാല്‍ മേമന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ ഇടപാട് നടന്നത്.

Top