ഡല്‍ഹിയില്‍നിന്നും 21.85 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

foreign-currency

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നും 21.85 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ഡല്‍ഹി സ്വദേശി ഹിര സിംഗിന്റെ ഗുരു ഫോറെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍നിന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടുകള്‍ പിടികൂടിയത്.
ഹിരയ്ക്ക് വായ്പ തട്ടിപ്പുമായി ബന്ധമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇയാള്‍ക്ക് സ്വര്‍ണ കടത്തുമായും ബന്ധമുള്ളതായി സംശയമുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Top