കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സ്വത്ത് വിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. രവീന്ദ്രന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്തുവകകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് ഇഡി കത്ത് നൽകിയത്.
സംസ്ഥാനത്തെ എല്ലാ രജിസ്ട്രേഷൻ ഓഫീസുകളിലും പരിശോധന നടത്തി സ്വത്ത് വകകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നാണ് ഇഡിയുടെ ആവശ്യം. അതേസമയം ഇതുവരെ രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡിക്കു കഴിഞ്ഞിട്ടില്ല.