മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്ക് മുറുകുന്നു;ഇ.ഡിയുടെ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്കി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയില്‍ ആണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

സ്വര്‍ണക്കടത്തിനെക്കുറിച്ചും ഡിപ്ലോമാറ്റിക് ചാനല്‍ മുഖേനയുള്ള ഇലക്ടോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നുവെന്നും, ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്.

ലൈഫ് മിഷന്‍ അഴിമതി ഇടപാട്, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

Top