കെ.എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി ഇ.ഡി

ണ്ണൂര്‍ ;കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ ഇരുപത്തി അഞ്ച് ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ ഷാജി സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ വ്യക്തത തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമര്‍പ്പിച്ച രേഖകളിലാണ് ഇ.ഡി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നതിനായി ഇ.ഡി അടുത്തദിവസം ഷാജിക്ക് നോട്ടിസ് കൈമാറും. നേരത്തെ രണ്ട് ദിവസങ്ങളിലായി ഇരുപത്തി അഞ്ച് മണിക്കൂറിലധികം ഇ.ഡി ഷാജിയെ ചോദ്യം ചെയ്തിരുന്നു. ഷാജിയുടെ ഭാര്യ കെ.എം.ആശ സമര്‍പ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും ഇ.ഡി പറയുന്നു. ഈ സാഹചര്യത്തിലാണ് ഷാജി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം.

Top