കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വീട്ടില്‍ ഇഡി പരിശോധന

മംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. മുന്‍ മന്ത്രിയും ചാമരാജ് പേട്ട എം.എല്‍.എയുമായ സമീര്‍ അഹമദ് ഖാന്‍, മുന്‍ മന്ത്രിയായ റോഷന്‍ ബെയ്ഗ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ്. വ്യാഴാഴ്ച രാവിലെ ആറോടെ ആരംഭിച്ച പരിശോധന മണിക്കൂറുകള്‍ നീണ്ടു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

സമീര്‍ അഹ്മദ്ഖാന്റെ ശിവാജി നഗര്‍ കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരിത്തെ ബംഗ്ലാവ്, കബ്ബണ്‍ പാര്‍ക്ക് ഭാഗത്തെ ഫ്‌ലാറ്റ്, കലസിപാളയിലേയും ചാമരാജ് പേട്ടിയിലെയും ട്രാവല്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ്.

ബെയ്ഗിന്റെ ശിവാജി നഗറിലെ രണ്ട് വീടുകളും നാല് സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. എട്ടംഗ സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. ഐമ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

Top