ലാവ്‌ലിന്‍ ഇന്ത്യ മേധാവികളെ ചോദ്യം ചെയ്യാന്‍ ഇഡി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ മേധാവികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറിന്റെ പരാതിയിലാണ് എസ്എന്‍സി ലാവലിന്‍ പ്രതിനിധികളെ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നത്. കമ്പനി വൈസ് പ്രസിഡന്റ്, ഫിനാന്‍സ് ഹെഡ് എന്നിവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. എസ്എന്‍സി ലാവലിന്‍ എഞ്ചിനീയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മേധാവികളെയാണ് ചോദ്യം ചെയ്യുക.

കമ്പനിയുടെ രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക വിശദാംശങ്ങള്‍ ഇ.ഡി പരിശോധിക്കും. കമ്പനിയുമായി ബന്ധപ്പെട്ട ഏഴ് ഡോക്യുമെന്റുകള്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ലാവലിന് ഇതിനോടകം 4 തവണ ഇ.ഡി സമന്‍സ് അയച്ചുകഴിഞ്ഞു. ഫെബ്രുവരി 25, മാര്‍ച്ച് 10, 16, ഏപ്രില്‍ 8 തീയതികളിലാണ് സമന്‍സ് അയച്ചത്. ഇതിനിടെ ഇ.ഡി നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് ലാവലിന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഉടന്‍ പരിഗണിച്ചേക്കും.

 

Top