മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി: പുരാവസ്‌തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ മോൻസൺ മാവുങ്കലിനെ ഇ ഡി വിയൂർ ജയിലിൽ നിന്നും കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്‌തു. അനിത പുല്ലയിലിനെയും ഇ ഡി ചോദ്യം ചെയ്‌തേക്കും.

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തതെന്നാണ് വിവരം.പുരാവസ്തു ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി ക്ക് ലഭിച്ച വിവരം.

എന്നാൽ അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം പറഞ്ഞു.

Top