കരുവന്നൂര്‍ കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു, ചോദ്യം ചെയ്യല്‍ ഉച്ചക്ക് ശേഷവും തുടരും

തൃശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസില്‍ വ്യവസായിയായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യല്‍ ഉച്ചക്ക് ശേഷവും തുടരും. നാല് കോടിയുടെ ഇടപാടിലാണ് നടപടി.

നേരത്തെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ വിശദീകരം ആവശ്യപ്പെട്ടാണ് ഇഡി രേഖകള്‍ ഹാജരാക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.

തുടര്‍ച്ചയായി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് സമന്‍സ് അയച്ച് അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഉച്ചവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടരും എന്ന് ഇഡി വ്യക്തമാക്കുന്നു.

Top