എയര്‍സെല്‍ മാക്‌സിസ് കേസ് ; ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ ഡി

p chidambaram

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടും ഡയറക്ടറേറ്റ് ഇന്ന് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തങ്ങള്‍ക്ക് സത്യത്തിനടുത്ത് എത്താനാവില്ലെന്നായിരുന്നു ഇ ഡി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത് വളരെ വലിയൊരു ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നാണ് എന്നും ഇ ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ആഗസ്റ്റ് 7 വരെ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹിയിലെ പാട്യാല കോടതി ഇന്ന് വിലക്കിയിരുന്നു.

സുരക്ഷ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ചൊവ്വാഴ്ച വരെ കോടതി സംരക്ഷണം അനുവദിച്ചിരുന്നു. അതാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്.

കേസില്‍ ജൂലായ് മൂന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സി.ബി.ഐ.യെ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിലക്കിയിരുന്നു. മേയ് 31 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് ചിദംബരം അറിയിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രതികള്‍.

കേസില്‍ കഴിഞ്ഞ വര്‍ഷം മേയ് 15നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

Top