വിദേശപ്പണവിനിമയത്തിൽ ചട്ട ലംഘനം; ഷവോമിക്ക് ഇ ഡി നോട്ടീസ്

ദില്ലി: ഷവോമി ടെക്‌നോളജി ഇന്ത്യക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കാരണം കാണിക്കൽ നോട്ടീസ്. 5,551 കോടി രൂപയുടെ വിദേശപ്പണവിനിമയത്തിൽ ചട്ട ലംഘനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഷവോമിക്കെതിരെ ഇ ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഷവോമി ടെക്‌നോളജി ഇന്ത്യയുടെ സി എഫ് ഒ സമീർ റാവു, മുൻ എം ഡി മനു ജെയിൻ, മൂന്ന് ബാങ്കുകൾ എന്നിവർക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Top