മൊഴി നൽകാൻ ഹാജരാണം; സ്വപ്ന സുരേഷിന് ഇ ഡി നോട്ടീസ്

കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മൊഴി നൽകാൻ അടുത്തയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം 22ന് കൊച്ചി ഇ ഡി ഓഫീസിൽ എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ രഹസ്യമൊഴിയുടെ പശാത്തലത്തിലാണ് ഇഡിയുടെ നടപടി. സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുള്ളത്.

ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകി. അതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Top