സിപിഐഎം നേതാവ് തോമസ് ഐസക്കിന് ഇ.ഡിയുടെ നോട്ടീസ്

thomas-isaac

കൊച്ചി: മുന്‍ ധനകാര്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ടി.എം.തോമസ് ഐസക്കിന് ഇ.ഡിയുടെ നോട്ടീസ്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. കൊച്ചിയിലെ ഇ.ഡി. ഓഫിസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസ്.

വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിലുള്ള നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍. ഇതിൽ ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. ധനകാര്യമന്ത്രിയായിരുന്ന സമയത്ത് കിഫ്ബി വൈസ് ചെയര്‍മാൻ കൂടിയായിരുന്നു തോമസ് ഐസക്.

കിഫ്ബി വിദേശത്ത് നിന്ന് പണം സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുണ്ടായിരുന്നു. ഇത് പാലിക്കാതെയാണ് വിദേശ ഫണ്ട് കിഫ്ബി സ്വീകരിച്ചതെന്നാണ് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കിഫ്ബി സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

Top