അനില്‍ ദേശ്മുഖിനെതിരെ ഇഡി ലുക്ക്ഔട്ട് നോട്ടീസ്

മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ ഇ.ഡി ലുക്ക്ഔട്ട് നോട്ടീസ്. 100 കോടിയുടെ അഴിമതി കേസിലാണ് നോട്ടീസ്. അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഈ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

ദേശ്മുഖ് രാജ്യം വിടാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറയുന്നു. അന്വേഷണ സംഘം അയച്ച നിരവധി സമന്‍സുകളില്‍ ദേശ്മുഖ് മറുപടി നല്‍കിയിരുന്നില്ല.

ബാറുകളില്‍ നിന്നും റസ്റ്ററന്റുകളില്‍ നിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന മുംബൈയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ പരംഭീര്‍ സിങ്ങിന്റെ ആരോപണത്തിലാണ് അന്വേഷണം. ആരോപണം അനില്‍ ദേശ്മുഖ് തള്ളിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

Top