യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇഡി നോട്ടീസ്

തിരുവനന്തപുരം: മുസ്ലീം യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസയച്ചു. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് കിട്ടിയതായി സുബൈര്‍ സ്ഥിരീകരിച്ചു. ക്വത്വ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട പരാതിയിലാണ് സുബൈറിനെ ഇഡി വിളിപ്പിച്ചതെന്നാണ് സൂചന.

ഇഡി കൊച്ചി യൂണിറ്റാണ് സികെ സുബൈറിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ ഇരുപത്തഞ്ചാം തിയതി ഹാജരാവാനായിരുന്നു നോട്ടീസ്. തെരെഞ്ഞെടുപ്പ് കാരണം അസൗകര്യം അറിയിച്ചപ്പോള്‍ ഈ മാസം ഇരുപത്തി രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉന്നാവോ-ക്വത്വ ഫണ്ട് തട്ടിപ്പ് ആരോപണം സികെ സുബൈര്‍ ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഏത് കേസിലാണ് വിളിപ്പിക്കുന്നത് എന്ന കാര്യം നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് സുബൈര്‍ പ്രതികരിച്ചു.

കൊച്ചിയിലെ ഇഡി യൂണിറ്റില്‍ 22 ഹാജരാകുമെന്ന് സികെ സുബൈര്‍ അറിയിച്ചു. വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അറിയാനാണ് ഇഡി വിളിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Top