സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി

കൊച്ചി: സ്വപ്ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി. എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജയിലില്‍ ചോദ്യം ചെയ്യാനാണ് അനുമതി.

സ്വപ്ന ഐഫോണ്‍ തന്നത് പിറന്നാള്‍ സമ്മാനമായാണെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും സ്വപ്ന പിറന്നാള്‍ സമ്മാനം തന്നിരുന്നുവെന്നും ശിവശങ്കര്‍ എന്‍ഫോഴ്സിമെന്റിനോട് വെളിപ്പെടുത്തിയിരുന്നു.

ആദ്യം തന്നത് രണ്ട് വില കൂടിയ വാച്ചുകളും രണ്ടാം വര്‍ഷം ലാപ്‌ടോപ്പുമായിരുന്നു. 2020ല്‍ ജനുവരിയില്‍ തന്നതാണ് ഐഫോണ്‍. സ്വപ്നയ്ക്കും കുടുംബത്തിനും താനും പിറന്നാള്‍ സമ്മാനങ്ങള്‍ കൊടുക്കുമായിരുന്നുവെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു.

Top